ഇസ്ലാമാബാദ്: പാനമ രേഖകളുമായി ബന്ധപ്പെട്ട് അഴിമതി ആരോപണ വിധേയനായ പാക് ധനമന്ത്രി ഇഷാക് ധറിനെതിരേ ഇന്നു കുറ്റം ചുമത്തുമെന്ന് ഇസ്ലാമാബാദിലെ നാഷണൽ അക്കൗണ്ടബിലിറ്റി കോടതി വ്യക്തമാക്കി. ധർ വരവിൽക്കവിഞ്ഞ സ്വത്തു സന്പാദിച്ചെന്നു തെളിയിക്കുന്ന രേഖകൾ ലഭിച്ചിട്ടുണ്ട്. ഇന്നലെ കോടതിയിൽ ഹാജരായ ധനമന്ത്രി പത്തുലക്ഷം രൂപ ജാമ്യത്തുക അടച്ചു.