ജമ്മു: നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു ജവാന്മാർക്കു പരിക്ക്. പൂഞ്ച് ജില്ലയിലെ ബാലാകോട്ട് സെക്ടറിൽ ഞായറാഴ്ച വെളുപ്പിനായിരുന്നു ആക്രമണം. അതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിലേക്കു പാക്കിസ്ഥാൻ നടത്തുന്ന ഷെല്ലിംഗിനെത്തുടർന്ന് നൂറുകണക്കിനാളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയിരിക്കുകയാണ്.