ലക്നോ: ലോക്ദളുമായി ചേർന്നു മുലായം സിംഗ് യാദവ് ഇന്നു പുതിയ പാർട്ടി പ്രഖ്യാപിച്ചേക്കും. പുതിയ പാർട്ടിയുടെ പേരിനൊപ്പം സമാജ്വാദി എന്നും ചേർക്കുമെന്നു മുലായം പക്ഷവും പഴയ ലോക്ദൾ നേതാക്കളും അറിയിച്ചു. ലക്നോവിലെ ലോഹ്യ ട്രസ്റ്റ് ഓഫീസിൽവച്ച് പുതിയ പാർട്ടിയുടെ പ്രഖ്യാപനം മുലായം നടത്തുമെന്നു ലോക്ദൾ പ്രസിഡന്റ് സുനിൽ സിംഗ് പറഞ്ഞു.
ശനിയാഴ്ച ചേർന്ന സമാജ്വാദി പാർട്ടി സംസ്ഥാന കൺവൻഷനിൽനിന്നു മുലായവും സഹോദരൻ ശിവ്പാലും വിട്ടുനിന്നത് എസ്പിയിൽ പിളർപ്പ് ആസന്നമാണെന്ന സൂചന നല്കിയിരുന്നു. സംസ്ഥാന കൺവൻഷനിലേക്കു തങ്ങളെ ക്ഷണിച്ചിരുന്നില്ലെന്നാണു മുലായവും ശിവ്പാലും പറയുന്നത്.