മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി നാലു തവണ ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന് പോലീസ് കസ്റ്റഡിയിലുള്ള സഹോദരൻ ഇഖ്ബാൽ കസ്കർ. താനെ പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം പറഞ്ഞത്.
2003നുശേഷം ദാവൂദുമായി യാതൊരുവിധ ബന്ധവുമില്ലെന്നായിരുന്നു കസ്കർ നേരത്തെ നൽകിയിരുന്ന മൊഴി. എന്നാൽ, കഴിഞ്ഞ വർഷം ദുബായിയിൽ തന്റെ കുടുംബം ദാവൂദിന്റെ ഭാര്യയുമായി കൂടിക്കാഴ്ച നടത്തിയെന്ന് ഇയാൾ സമ്മതിച്ചിരുന്നു. ദാവൂദിന്റെ ഭാര്യ മെഹ്ജബിൻ ഷെയ്ഖ്(സുബീന സരിൻ) കഴിഞ്ഞവർഷം മുംബൈയിലെത്തി അവരുടെ പിതാവ് സലിം കാഷ്മീരിയെ കണ്ടതായി കസ്കർ നേരത്തെ വെളിപ്പെടുത്തിരുന്നു.