ശ്രീനഗർ: വടക്കൻ കാഷ്മീരിൽ സുരക്ഷാസൈനികരുടെ വാഹനത്തിലേക്കു ഭീകരർ എറിഞ്ഞ ഗ്രനേഡ് സുരക്ഷിതസ്ഥാനത്തേക്ക് എടുത്തെറിഞ്ഞ പോലീസുകാരൻ നൂറുകണക്കിനു പേർക്കു രക്ഷകനായി.
ബാരാമുള്ള ജില്ലയിലെ സോപോറിലായിരുന്നു സംഭവം. രണ്ടു പോലീസുകാർക്കും ഒരു സിആർപിഎഫ് ജവാനും പരിക്കേറ്റു. ഗ്രനേഡ് എടുത്ത് സുരക്ഷിതമായ സ്ഥലത്തേക്ക് എറിഞ്ഞ ആക്വിബ് എന്ന പോലീസുകാരൻ നിരവധി പോലീസുകാരെയും സാധാരണക്കാരെയുമാണു രക്ഷിച്ചത്. അകലേക്കു വലിച്ചെറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് രണ്ടു പോലീസുകാർക്കും ഒരു സിആർപിഎഫ് ജവാനും നിസാര പരിക്കേറ്റു.