ജംഷഡ്പുർ: ജാർഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയിലെ അനധികൃത പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ അഞ്ചു പേർ മരിച്ചു. മരിച്ചവരിൽ ഒരാൾ സ്ത്രീയാണ്. കുമാർധുബി ഗ്രാമത്തിലായിരുന്നു സംഭവം. വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന വെടിമരുന്നിനു തീപിടിച്ചാണ് അപകടമുണ്ടായത്. തൊട്ടടുത്ത വീടുകളും തീപിടിത്തത്തിൽ നശിച്ചു.