ബംഗളൂരു: തീവ്രവാദികളുടെ പിടിയിൽനിന്നു മോചിതനായി റോമിൽ എത്തിയ ഫാ. ടോം ഉഴുന്നാലിൽ 27ന് റോമിൽനിന്ന് ഇന്ത്യയിലെത്തും. ഡൽഹി വിമാനത്താവളത്തിൽ സലേഷ്യൻ ബംഗളൂരു പ്രോവിൻസ് അംഗങ്ങളും സഭാ മേലധികാരികളും കുടുംബാംഗങ്ങളും ചേർന്നു സ്വീകരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ് എന്നിവരെ സന്ദർശിച്ച ശേഷം ഇന്ത്യയിലെ അപ്പസ്തോലിക് നുൺഷ്യോ ആർച്ച്ബിഷപ് ജാം ബത്തിസ്ത ദിക്വാത്രോ, ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണിക്കുളങ്ങര എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ന്യൂഡൽഹിയിലെ സേക്രട്ട് ഹാർട്ട് കത്തീഡ്രലിൽ വൈകുന്നേരം 6.30ന് കൃതജ്ഞതാ സൂചകമായി വിശുദ്ധ കുർബാനഅർപ്പിക്കും.29ന് രാവിലെ 8.35ന് സലേഷ്യൻ സഭാ ബാംഗളൂരു പ്രൊവിൻഷ്യൽ ഫാ. ജോയ്സ് തോണിക്കുഴിയിൽ, വൈസ് പ്രൊവിൻഷ്യൽ ഫാ. ജോസ് കോയിക്കൽ, ഫാ. എം. കെ. ജോർജ്, കുടുംബാംഗങ്ങൾ എന്നിവർക്കൊപ്പം ഫാ. ടോം ഉഴുന്നാലിൽ ബംഗളൂരുവിലെത്തും . ബംഗളൂരു പ്രോവിൻസ് അംഗമാണ് ഫാ. ടോം. വിവിധ ഡോൺ ബോസ്കോ ഭവനങ്ങളിലെ സലേഷ്യൻ സഭാംഗങ്ങൾ വിമാനത്താവളത്തിൽ അദ്ദേഹത്തെ സ്വീകരിക്കും.
സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗത്തിന് സെന്റ് ജോൺസ് മെഡിക്കൽ കോളജിൽ എത്തുന്ന ഇന്ത്യയിലെ കർദിനാൾമാരെയും മെത്രാപ്പോലീത്തമാരെയും അദ്ദേഹം ഉച്ചയ്ക്ക് 12ന് സന്ദർശിച്ച് നന്ദിയർപ്പിക്കും. വൈകുന്നേരം 5.30ന് ബാംഗളൂരു മ്യൂസിയം റോഡിലെ ഗുഡ്ഷെപ്പേർഡ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സർവമത കൃതജ്ഞതാ പ്രാർഥനയിൽ അദ്ദേഹം പങ്കെടുക്കും. ചടങ്ങിൽ പ്രമുഖ രാഷ് ട്രീയ നേതാക്കൾ അദ്ദേഹത്തിന് ആശംസ നേരും.
30ന് രാവിലെ ബാനസവാഡിറോഡിൽ ഐടിസിക്ക് എതിരേയുള്ള കുക്ക ടൗൺ ഡോൺ ബോസ്കോ പ്രൊവിൻഷ്യൽ ഹൗസിൽ കർണാടകത്തിലെ മുഴുവൻ ഡോൺ ബോസ്കോ ഭവനങ്ങളിലെയും അനുബന്ധ സ്ഥാപനങ്ങളിലെയും അംഗങ്ങൾ ഫാ. ടോമിന്റെ മോചനം സാധ്യമാക്കിയ ദൈവത്തിനു നന്ദിയർപ്പിക്കുവാൻ ഒത്തുചേരും. ഉച്ചകഴിഞ്ഞ് പ്രൊവിൻഷ്യൽ ഹൗസിൽ അദ്ദേഹം മാധ്യമങ്ങളുമായി തടവിലായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവയ്ക്കും. ഒക്ടോബർ ഒന്നിന് അദ്ദേഹം കേരളത്തിലേക്കു പോകും.