അഷ്ഗാബാദ്(തുര്‍ക്മെനിസ്ഥാന്‍): പതിനെട്ടുവര്‍ഷം പഴക്കമുള്ള ലോകറിക്കാര്‍ഡ് പഴങ്കഥയാക്കി ഇറാനിയന്‍ ഭാരോദ്വാഹകന്‍ സൊഹ്റാബ് മൊറാദി. ഏഷ്യന്‍ ഇന്‍ഡോര്‍ ഗെയിംസില്‍ 94 കിലോ ഗ്രാം വിഭാഗത്തിലാണ് മൊറാദി പുതിയ റിക്കാര്‍ഡിട്ടത്. കമ്പയിന്‍ഡ് ഇനത്തില്‍ 413 കിലോഗ്രാം മൊറാദി ഉയര്‍ത്തി.
സ്നാച്ചില്‍ 185ഉം ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 228 കിലോഗ്രാമുമാണ് മൊറാദി ഉയര്‍ത്തിയത്. ഉത്തേജക ഉപയോഗത്തെത്തുടര്‍ന്ന് രണ്ടു വര്‍ഷത്തെ വിലക്കിനു ശേഷം തിരിച്ചെത്തിയ മൊറാദി റിയോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയിരുന്നു. ഒളിമ്പിക് മെഡല്‍ നേടുകയെന്നതും ലോക റിക്കാര്‍ഡ് സ്ഥാപിക്കുക എന്നതും തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
1999ലെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീസിന്റെ അകോയിസ് കാകിയാസ്വിലിസ് സ്ഥാപിച്ച 421 കിലോഗ്രാമിന്റെ റിക്കാര്‍ഡാണ് ഇറാന് താരം പഴങ്കഥയാക്കിയത്. ഭാരോദ്വഹനത്തില്‍ ഏറ്റവും കാലം നിലനിന്ന റിക്കാര്‍ഡായിരുന്നു ഇത്. 2003ലാണ് ഉത്തേജക ഉപയോഗത്തെത്തുടര്‍ന്ന് മൊറാദിക്ക് സസ്പെന്ഷന് ലഭിച്ചത്.
ഭാരോദ്വഹനം: മൊറാദിക്കു ലോക റിക്കാര്‍ഡ്
11:29 PM Sep 24, 2017 | Deepika.com