ലെസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആവേശകരമായ മത്സരത്തില്‍ ലിവര്‍പൂള്‍ ലെസ്റ്റര്‍ സിറ്റിയെ 3-2ന് തോല്‍പ്പിച്ചു. ജെയ്മി വാര്‍ഡിയുടെ പെനാല്‍റ്റി രക്ഷപ്പെടുത്തിക്കൊണ്ട് ലിവര്‍പൂള്‍ ഗോള്‍കീപ്പര്‍ സൈമണ്‍ മിഗ്നോലെറ്റാണ് ക്ലബ്ബിന് ലെസ്റ്റര്‍ സിറ്റിക്കെതിരേ ജയമൊരുക്കിയത്. മിഗ്നോലെറ്റ് വരുത്തിയ ഫൗളിനെത്തുടര്‍ന്നാണ് പെനാല്‍റ്റി വിധിച്ചത്. എന്നാല്‍ കിക്ക് തടഞ്ഞുകൊണ്ട് ഗോള്‍കീപ്പര്‍ നായകനായി.
ആദ്യ പകുതിയില്‍ മുഹമ്മദ് സാലഹ് (15), ഫിലിപ്പെ കുട്ടിഞ്ഞോ (23) എന്നിവര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചിരുന്നു. ഇടവേളയ്ക്ക് പിരിയുന്നതിനു തൊട്ടുമുമ്പ് ഗോള്‍ നേടിക്കൊണ്ട് ഷിന്‍ജി ഒകാസാകി (45+3) ലെസ്റ്ററിന് രണ്ടാം പകുതിയില്‍ തിരിച്ചുവരാനുള്ള അവസരമൊരുക്കി. എന്നാല്‍ 68-ാം മിനിറ്റില്‍ ജോര്‍ദന്‍ ഹെന്ഡേഴ്സണ് ലിവര്‍പൂളിന്റെ ലീഡ് 3-1 ആക്കി ഉയര്‍ത്തി. തൊട്ടടുത്ത മിനിറ്റില്‍ വാര്‍ഡിയുടെ ഗോളില്‍ ലെസ്റ്റര്‍ ലീഡ് കുറച്ചു. മൂന്നു മിനിറ്റ് കഴിഞ്ഞ് മിഗ്നോലറ്റ് വാര്‍ഡിയെ ഫൗള്‍ ചെയ്തതിന് ആതിഥേയര്‍ക്കു പെനാല്‍റ്റി. കിക്കെടുക്കാനെത്തിയത് വാര്‍ഡി. എന്നാല്‍ വാര്‍ഡിയുടെ കിക്ക് തടഞ്ഞുകൊണ്ട് ഗോള്‍കീപ്പര്‍ ലെസ്റ്ററിനു സമനില നേടാനുള്ള സുന്ദര അവസരം നിഷേധിച്ചു. ജയത്തോടെ ലിവര്‍പൂള്‍ അഞ്ചാം സ്ഥാനത്തെത്തി. ലെസ്റ്ററിന്് ലീഗില്‍ ആറു മത്സരം കഴിഞ്ഞപ്പോള്‍ ഒരു ജയം മാത്രമാണുള്ളത്. നിലവില്‍ 16-ാം സ്ഥാനത്താണ് മുന്‍ ചാമ്പ്യന്മാര്.
ലിവറിനു ജയം
11:29 PM Sep 24, 2017 | Deepika.com