+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫാ. ടോം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും

ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ നി​ന്നു മോ​ചി​ത​നാ​യ ശേ​ഷം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ വ്യാ​ഴാ​ഴ്ച ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുമായും വി​ദേ​ശ​കാ​ര
ഫാ. ടോം വ്യാഴാഴ്ച പ്രധാനമന്ത്രിയെ കാണും
ന്യൂ​ഡ​ൽ​ഹി: യെ​മ​നി​ൽ ഭീ​ക​ര​രു​ടെ ത​ട​വ​റ​യി​ൽ നി​ന്നു മോ​ചി​ത​നാ​യ ശേ​ഷം ഇ​ന്ത്യ​യി​ലെ​ത്തു​ന്ന ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ വ്യാ​ഴാ​ഴ്ച ത​ന്നെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യുമായും വി​ദേ​ശ​കാ​ര്യ മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. റോ​മി​ൽ നി​ന്നു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ൽ 28ന് ​രാ​വി​ലെ 7.40ന് ​ഡ​ൽ​ഹി​യി​ലെ​ത്തു​ന്ന ഫാ. ​ടോ​മി​നെ കേ​ന്ദ്ര ടൂ​റി​സം മ​ന്ത്രി അ​ൽ​ഫോ​ണ്‍സ് ക​ണ്ണ​ന്താ​ന​വും ക​ത്തോ​ലി​ക്കാ സ​ഭാ നേ​തൃ​ത്വ​വും വി​ശ്വാ​സി​ക​ളും ചേ​ർ​ന്ന് സ്വീ​ക​രി​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​ഫാ. ടോം ​ഡ​ൽ​ഹി​യി​ലെ സി​ബി​സി​ഐ സെ​ന്‍റ​റി​ൽ ന​ട​ത്തു​ന്ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ത​ന്‍റെ അ​നു​ഭ​വ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കും. തു​ട​ർ​ന്ന് 5.30ന് ​ഡ​ൽ​ഹി തി​രു​ഹൃ​ദ​യ ക​ത്തീ​ഡ്ര​ൽ പ​ള്ളി​യി​ൽ കൃ​ത​ജ്ഞ​താ ബ​ലി​യ​ർ​പ്പി​ക്കും.

ഇ​തി​നു മു​ന്പാ​യി വ​ത്തി​ക്കാ​ൻ നു​ണ്‍ഷ്യോ ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ദി​ക്വാ​ത്രോ, ആർച്ച് ​ബി​ഷ​പ്പു​മാ​രാ​യ മാ​ർ കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര, ഡോ. ​അ​നി​ൽ കൂ​ട്ടോ, ബി​ഷ​പ് ജേ​ക്ക​ബ് മാ​ർ ബ​ർ​ണ​ബാ​സ,് ഡ​ൽ​ഹി​യി​ലു​ള്ള സി​ബി​സി​ഐ ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​രു​മാ​യും സ​ലേ​ഷ്യ​ൻ ഡോ​ണ്‍ ബോ​സ്കോ സ​ഭാ മേ​ല​ധി​കാ​രി​ക​ളു​മാ​യും ഫാ. ​ടോം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യു​ള്ള ഫാ. ​ടോ​മി​ന്‍റെ കൂ​ടി​ക്കാ​ഴ്ച​യ്ക്കു സ്ഥി​രീ​ക​ര​ണം കി​ട്ടി​യ​താ​യി മ​ന്ത്രി അ​ൽ​ഫോ​ൻ‍സ് ക​ണ്ണ​ന്താ​നം അ​റി​യി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യു​ടെ കൃ​ത്യ​സ​മ​യ​വും മ​റ്റു വി​ശ​ദാം​ശ​ങ്ങ​ളും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് പി​ന്നീ​ട് അ​റി​യി​ക്കും.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ഡ​ൽ​ഹി ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാഷ്‌ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന ഫാ. ​ടോം അ​വി​ടെ നി​ന്നു നേരേ ഓഖ്‌ല​യി​ലു​ള്ള സ​ലേ​ഷ്യ​ൻ ഡോ​ണ്‍ ബോ​സ്കോ പ്രൊ​വി​ൻ​ഷ്യ​ൽ ഹൗ​സി​ലേ​ക്കു പോ​കും. ഡ​ൽ​ഹി പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ജോ​സ് മാ​ത്യു വി​ദേ​ശ​ത്താ​യ​തി​നാ​ൽ റെ​ക്ട​ർ ഫാ. ​ജോ ജേ​ക്ക​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഫാ. ​ടോ​മി​നെ സ്വീ​ക​രി​ക്കു​ക. വ്യാ​ഴാ​ഴ്ച രാ​ത്രി ഓഖ്‌ല​യിലെ ഡോ​ണ്‍ ബോ​സ്കോ ഭ​വ​ന​ത്തി​ൽ ത​ങ്ങി​യ ശേ​ഷം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഫാ. ​ടോം ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​കും.

ബം​ഗ​ളൂ​രു സെ​ന്‍റ് ജോ​ണ്‍സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ന​ട​ക്കു​ന്ന സി​ബി​സി​ഐ നേ​തൃ​യോ​ഗ​ത്തി​ൽ ക​ർ​ദി​നാ​ൾ​മാ​രാ​യ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്ക ബാ​വ, ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, ഡോ. ​ടെ​ല​സ്ഫോ​ർ ടോ​പ്പാ തു​ട​ങ്ങി​യ​വ​രെ വെ​ള്ളി​യാ​ഴ്ച ത​ന്നെ ഫാ. ​ടോം സ​ന്ദ​ർ​ശി​ക്കും.

സ​ലേ​ഷ്യ​ൻ സ​ഭ​യു​ടെ ബം​ഗ​ളൂ​രു പ്രോ​വി​ൻ​സ് അം​ഗ​മാ​യ ഫാ. ​ടോം വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യും അ​വി​ടെ ത​ങ്ങും. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഫാ. ​ടോം നെ​ടു​ന്പാ​ശേ​രി​യി​ലെ​ത്തി​യ ശേ​ഷം പാ​ലാ​യ്ക്കും തു​ട​ർ​ന്ന് സ്വ​ദേ​ശ​മാ​യ രാ​മ​പു​ര​ത്തേ​ക്കും പോ​കും. ര​ണ്ടി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് മു​ഖ്യ​മ​ന്ത്രി, മ​ന്ത്രി​മാ​ർ, സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​ർ എ​ന്നി​വ​രു​മാ​യും ഫാ. ​ടോം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്.