ചെന്നൈ: ഫണ്ട് തിരിമറി കേസിൽ തമിഴിലെ സിനിമാ നടന്മാരും സിനിമാതാരങ്ങളുടെ സംഘടനയായ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ്സ് അസോസിയേഷന്റെ ഭാരവാഹികളുമായ നാസർ, വിശാൽ, കാർത്തി എന്നിവർക്കെതിരേ കേസെടുക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. 2016 ഒക്ടോബർ ഒന്നിന് അസോസിയേഷൻ മുൻ അംഗം വരാകി നല്കിയ ഹർജിയിലാണു നടപടി.
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചപ്പോൾ സംപ്രേഷണാവകാശമായി കോടിക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തെന്നാണു പരാതിയിലുള്ളത്.
സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചപ്പോൾ സംപ്രേഷണാവകാശമായി കോടിക്കണക്കിനു രൂപ ഇവർ തട്ടിയെടുത്തെന്നാണു പരാതിയിലുള്ളത്.