ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും വൻ ജയം. മാഞ്ചസ്റ്റർ യുണൈറ്റഡ് ഏകപക്ഷീയമായ ഒരു ഗോളിന് സതാംപ്ടണെ തോൽപ്പിച്ചു. ആൽവരോ മൊറാട്ടയുടെ ഹാട്രിക് മികവിൽ ചെൽസി 4-0ന് സ്റ്റോക് സിറ്റിയെ തകർത്തു.
മാഞ്ചസ്റ്റർ സിറ്റി 5-0ന് ക്രിസ്റ്റൽ പാലസിനെ തോൽപ്പിച്ചു. ലെറോയ് സേൻ (44), റഹീം സ്റ്റെർലിംഗ് (51, 59), സെർജിയോ അഗ്വേറോ (79), ഫാബിയൻ ഡെൽഫ് (89) എന്നിവരാണ് സിറ്റി ക്കായി ഗോൾ നേടിയത്. റൊമേലു ലുക്കാക്കുവിന്റെ (20) ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സതാംപ്ടണെ 1-0നു പരാജയപ്പെടുത്തി. ഹാരി കെയ്ന്റെ ഇരട്ട ഗോൾ മികവിൽ ടോട്ടനം 3-2ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ തോൽപ്പിച്ചു. 16 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റി ഒന്നാമതും അത്രതന്നെ പോയിന്റുള്ള യുണൈറ്റഡ് രണ്ടാം സ്ഥാനത്തുമാണ്.
ചെൽസിക്കും മാഞ്ചസ്റ്റർ ടീമുകൾക്കും ജയം
12:22 AM Sep 24, 2017 | Deepika.com