റയൽ, അത്ലറ്റിക്കോ വിജയിച്ചു
12:22 AM Sep 24, 2017 | Deepika.com
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ ചാന്പ്യന്മാരായ റയൽ മാഡ്രിഡിനും അത്ലറ്റിക്കോ മാഡ്രിഡിനും ജയം. അത്ലറ്റിക്കോ മാഡ്രിഡ് 2-0ന് സെവിയ്യയെ തകർത്തു. റയൽ മാഡ്രിഡ് യുവതാരം ഡാനി സെബലോസിന്റെ ഇരട്ട ഗോൾ മികവിൽ ഡിപ്പോട്ടിവ ആൽവ്സിനെ 2-1 ന് തോല്പിച്ചു.