അങ്കമാലി: സെന്റ് വിന്‍സെന്റ് ഡീ പോള്‍ വിന്നേഴ്സ് എവറോളിംഗ് ട്രോഫിക്കും ഫാ. വര്‍ക്കി കാട്ടാറത്ത് മെമ്മോറിയല്‍ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഡീപോള്‍ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് സയന്‍സസ് ആൻഡ് ടെക്നോളജി(ഡിസ്റ്റ്)യില്‍ സംഘടിപ്പിച്ച അഖില കേരള ഇന്റര്‍കൊളീജിയറ്റ് ഡിസ്റ്റ് മൈജി-എല്‍ജി വോളിബോള്‍ ടൂര്‍ണമെന്റില്‍ അങ്കമാലി ഡിസ്റ്റ് കോളജ് ജേതാക്കളായി.
ഫൈനലില്‍ നിലവിലെ എംജി യൂണിവേഴ്സിറ്റി ചാമ്പ്യന്മാരായ പാലാ സെന്റ് തോമസിനെ രണ്ടിനെതിരേ മൂന്നു സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡിസ്റ്റ് ജേതാക്കളായത്. റോജി എം. ജോണ്‍ എംഎല്‍എ, കേരള വോളിബോള്‍ അസോസിയേഷന് വൈസ് പ്രസിഡന്റ് മുന്‍ സംസ്ഥാന താരവുമായ കെ.പി. തോമസ് എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു.
ടൂർണമെന്റിന്റെ താരങ്ങളായി ജോണ്‍ ബേബി (ബെസ്റ്റ് യൂണിവേഴ്സല്‍ അറ്റാക്കർ- പാലാ സെന്റ് തോമസ് കോളജ്), അമല്‍ കെ. തോമസ് (ബെസ്റ്റ് പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ്-അങ്കമാലി ഡിസ്റ്റ് കോളജ്), എസ്. ശ്രീരാഗ് (ബെസ്റ്റ് സെറ്റര്‍-അങ്കമാലി ഡിസ്റ്റ് കോളജ്), സിറാജ് ഷാജഹാന് (ബെസ്റ്റ് ബ്ലോക്കര്‍- അങ്കമാലി ഡിസ്റ്റ് കോളജ്), ജോയ്സണ്‍ ബാബു (ബെസ്റ്റ് ലിബെറോ-അങ്കമാലി ഡിസ്റ്റ് കോളജ്), സുജൈ ദത്ത് (ബെസ്റ്റ് പ്രോമിസിംഗ് പ്ലെയര്‍- പാലാ സെന്റ് തോമസ് കോളജ്), എസ്. കെവിന് (പെര്‍ഫോമര്‍ ഇന്‍ ദ ഫൈനല്‍ മാച്ച്- അങ്കമാലി ഡിസ്റ്റ് കോളജ്) എന്നിവരെ തെരഞ്ഞെടുത്തു.
ഇന്റര്‍ കൊളീജിയറ്റ് വോളി: അങ്കമാലി ഡിസ്റ്റ് ജേതാക്കള്‍
12:22 AM Sep 24, 2017 | Deepika.com