കോയന്പത്തൂർ: ബൈക്കിലെത്തിയവർ ഓട്ടോയിൽ സഞ്ചരിച്ചവരെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊന്നു. സെൽവപുരം ദേവേന്ദ്രവീഥി സെൽവരാജ് (36), സുഹൃത്ത് ഐയുടിപി കോളനി ആനന്ദ് (36) എന്നിവരാണ് കൊല്ലപ്പെട്ടത്.
സെൽവരാജും ആനന്ദും ഉച്ചയ്ക്ക് ഓട്ടോയിൽ ആനന്ദിന്റെ വീട്ടിലേക്കു പോകുന്നതിനിടെ ബൈക്കിലെത്തിയ അഞ്ചിലേറെപേർ ഓട്ടോതടഞ്ഞ് ഐയുടിപി കോളനി റോഡിലിട്ട് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ആനന്ദ് സംഭവസ്ഥലത്തും ഗുരുതര പരിക്കേറ്റ സെൽവരാജ് ആശുപത്രിയിലേക്കു പോകുംവഴി മരണമടയുകയുമായിരുന്നു.
കൊലപാതകവുമായി ബന്ധപ്പെട്ട് സെൽവപുരം സൂര്യ, മോഹൻ, ബാബുജി എന്നിവർ പോലീസിൽ കീഴടങ്ങി. കഴിഞ്ഞ ജൂണിൽ ചുങ്കം ശിവരാംനഗർ വിനോദ്കുമാറിനെ (36) കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് സെൽവരാജ്.