മുംബൈ: അധോലോകനായകൻ ദാവൂദ് ഇബ്രാഹിമിന്റെ ഭാര്യ മെഹ്ജബിൻ ഷെയ്ഖ്(സുബീന സരിൻ) കഴിഞ്ഞവർഷം മുംബൈയിലെത്തി അവരുടെ പിതാവ് സലിം കാഷ്മീരിയെ കണ്ടതായി വെളിപ്പെടുത്തൽ.
ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്കർ ആണ് ഞെട്ടിക്കുന്ന ഈ വിവരം പോലീസിനു നല്കിയത്. കെട്ടിട നിർമാതാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയതിന് അറസ്റ്റിലായ ഇഖ്ബാലിൽനിന്ന്, മൂത്ത സഹോദരൻ ദാവൂദിനെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങളാണു പോലീസിനു ലഭിക്കുന്നത്. സലിം കാഷ്മീരിയും കുടുംബവും മുംബൈയിലാണു താമസിക്കുന്നത്. പിതാവിനെ കണ്ട മെഹ്ജബിൻ ഉടൻ തന്നെ രാജ്യംവിട്ടു.
ദാവൂദ്, മറ്റൊരു സഹോദരൻ അനീസസ് ഇബ്രാഹിം, ദാവൂദിന്റെ വിശ്വസ്തൻ ഛോട്ടാ ഷക്കീൽ എന്നിവർ പാക്കിസ്ഥാനിലെ കറാച്ചിയിൽ തന്നെയുണ്ടെന്ന വിവരം ഇഖ്ബാൽ പോലീസിനു നല്കിയിരുന്നു. ദാവൂദിന്റെ കറാച്ചിയിലുള്ള നാലു വീടുകളുടെ വിലാസവും നല്കി.