വരാണസി: മഹാമന എക്സ്പ്രസ് ശ്രേണിയിലെ മൂന്നാമത്തെ ട്രെയിനിന്റെ കന്നിയാത്രയ്ക്കു പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കംകുറിച്ചു. വരാണസിയിൽനടന്ന ചടങ്ങിലാണ് വഡോദര-വരാണസി എന്നീ സ്ഥലങ്ങളെബന്ധിപ്പിച്ചുകൊണ്ടുള്ള ട്രെയിൻ സർവീസിന് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് നിർവഹിച്ചത്.
കേന്ദ്ര റെയിൽവേ മന്ത്രി പീയുഷ് ഗോയൽ വീഡിയോ കോൺഫറൻസിലൂടെ ചടങ്ങിൽ പങ്കാളിയായി. മേക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി നിർമിച്ച ട്രെയിൻ എല്ലാ വെള്ളിയാഴ്ചകളിലും വരാണസിയിൽനിന്നു വഡോദരയിലേക്കും എല്ലാ ബുധനാഴ്ചകളിലും വഡോദരയിൽനിന്നു വരാണസിയിലേക്കുമാണു സർവീസ് നടത്തുന്നത്. 1531 കിലോമീറ്റർ ദൂരം 27 മണിക്കൂർ 30 മിനിറ്റുകൊണ്ട് െഒാടിയെത്തുന്ന ട്രെയിനാണിത്. 18 കോച്ചുകളുള്ള ട്രെയിനിൽ എൽ ഈഡി ലൈറ്റുകൾ , ആധുനിക ശുചിമുറി, എക്സോസ്റ്റ് ഫാൻ തുടങ്ങിയ സംവിധാനങ്ങളുണ്ട്.