ഇന്ത്യക്കെതിരായ ട്വന്റി-20 പരന്പരയിൽ ഓസീസ് പേസ് ബൗളർ പാറ്റ് കമ്മിൻസ് ഉണ്ടാകില്ല. ഏകദിന പരന്പരയ്ക്കുശേഷം കമ്മിൻസ് ഓസ്ട്രേലിയയിലേക്ക് മടങ്ങും. നവംബർ 23ന് ആരംഭിക്കുന്ന ആഷസ് പരന്പരയ്ക്ക് തയാറെടുക്കാനാണ് കമ്മിൻസ് മടങ്ങുന്നത്. ഒക്ടോബർ ഒന്നിന് നടക്കുന്ന അഞ്ചാം ഏകദിനത്തിനുശേഷം ഓസീസ് താരം മടങ്ങും. ആദ്യ രണ്ടു മത്സരങ്ങളിലും ഓസീസ് പരാജയപ്പെട്ടിരുന്നു.
ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന ട്വന്റി-20 പരന്പരയിൽ മൂന്നു മത്സരങ്ങളാണുള്ളത്. ഇരുപത്തിനാലുകാരനായ കമ്മിൻസ് 18 ട്വന്റി-20 മത്സരങ്ങളിൽനിന്ന് 23 വിക്കറ്റ് നേടിയിട്ടുണ്ട്. അഞ്ച് ടെസ്റ്റുകളിൽനിന്ന് 21 ഉം 33 ഏകദിനങ്ങളിൽനിന്ന് 54 ഉം വിക്കറ്റ് സ്വന്തമാക്കി.
പാറ്റ് കമ്മിൻസ് ട്വന്റി-20 പരന്പരയ്ക്കില്ല
12:14 AM Sep 23, 2017 | Deepika.com