ടോക്കിയോ: ജപ്പാൻ ഓപ്പണ്‍ സൂപ്പർ സീരീസ് ബാഡ്മിന്റണിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്തും എച്ച്.എസ്. പ്രണോയിയും ക്വാർട്ടറിൽ പുറത്ത്. അതേസമയം, മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ പ്രണവ് ജെറി ചോപ്ര- എൻ. സിക്കി റെഡ്ഡി കൂട്ടുകെട്ട് സെമിയിൽ പ്രവേശിച്ചു.
ഡെന്മാർക്കിന്റെ വിക്ടർ അക്സെൽസനാണ് ശ്രീകാന്തിനെ ക്വാർട്ടറിൽ കീഴടക്കിയത്. 21-17, 21-17നായിരുന്നു ഇന്ത്യൻ താരത്തിന്റെ തോൽവി.
ജപ്പാൻ ഓപ്പൺ: ശ്രീകാന്തും പ്രണോയിയും പുറത്ത്
12:14 AM Sep 23, 2017 | Deepika.com