താനെ: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഇപ്പോഴും പാക്കിസ്ഥാനിലുണ്ടെന്നു സഹോദരൻ ഇക്ഖാൽ കസ്കർ ചോദ്യംചെയ്യലിൽ പറഞ്ഞതായി ഇന്റലിജൻസ് ബ്യൂറോയും താനെ പോലീസും അറിയിച്ചു. രണ്ടു ദിവസം മുന്‍പാണു കസ്കറിനെ താനെ പോലീസ് അറസ്റ്റ് ചെയ്തത്. ക്രൈംബ്രാഞ്ചിനെക്കൂടാകെ ഇന്റലിജൻസ് ബ്യൂറോ അധികൃതരും കസ്കറിനെ ചോദ്യംചെയ്തു. ദാവൂദിനൊപ്പമുള്ള മറ്റൊരു സഹോദരൻ അനീസ് ഇബ്രാഹിമുമായി ഈയിടെ നാലഞ്ചു തവണ ഫോണിൽ സംസാരിച്ചെന്നും കസ്കർ അന്വേഷണ സംഘാംഗങ്ങളോടു പറഞ്ഞു.