ജമ്മു: അന്താരാഷ്ട്ര അതിർത്തിയിൽ ജനവാസ മേഖലകൾക്കും സൈനിക പോസ്റ്റുകൾക്കും നേർക്ക് പാക്കിസ്ഥാൻ സൈന്യം നടത്തിയ ആക്രമണത്തിൽ ആറു ഗ്രാമീണർക്കു പരിക്കേറ്റു. ആർണിയ സെക്ടറിലെ ആർണിയ ഖുർദ്, പിൻഡി, കത്താർ, ജോബോവാൾ, കോൾ കുർദ് എന്നിവിടങ്ങളിലും രാംഗഡ് സെക്ടറിലെ ജെർഥയിലുമായിരുന്നു പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. നിരവധി വീടുകൾക്കും നാശനഷ്ടമുണ്ടായി.