ടോക്കിയോ: ചെക് താരം ബാര്‍ബറ സ്ട്രിക്കോവ പാന്‍ പസഫിക് ഓപ്പണ്‍ ക്വാര്‍ട്ടറില്‍ കടന്നു. ബ്രിട്ടീഷ് താരം ജൊഹാന കോണ്ടയെ പരാജയപ്പെടുത്തിയാണ് സ്ട്രിക്കോവ അവസാന എട്ടില്‍ ഇടംപിടിച്ചത്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്ട്രിക്കോവയുടെ വിജയം. സ്കോര്‍: 7-5, 7-6 (5). ക്വാര്‍ട്ടറില്‍ സ്ട്രിക്കോവ റഷ്യയുടെ അനസ്താസ്യ പാവ്ലിയുചെന്കോവയെ നേരിടും.നേരിട്ടുള്ള സെറ്റുകൾക്കാണെങ്കിലും മത്സരം ഏകപക്ഷീയമായിരുന്നില്ല. ആദ്യസെറ്റ് വലിയ വെല്ലുവിളിയില്ലാതെ നേടിയെങ്കിലും രണ്ടാം സെറ്റിൽ ഇരുവരും ഇഞ്ചോടിഞ്ചു പോരാടി.
സ്ട്രിക്കോവ ക്വാർട്ടറിൽ
11:51 PM Sep 21, 2017 | Deepika.com