ജമ്മു: കാഷ്മീരിൽ സശസ്ത്ര സീമാ ബൽ ക്യാന്പിനു നേർക്ക് ഭീകരർ നടത്തിയ ആക്രമണത്തിൽ എഎസ്ഐക്കും ഹെഡ് കോൺസ്റ്റബിളിനും വീരമൃത്യു. റാംബാൻ ജില്ലയിലെ ബനിഹാൾ മേഖലയിലാണ് ആക്രമണമുണ്ടായത്. എഎസ്ഐ ഷാൻ സിംഗ്, ഹെഡ് കോൺസ്റ്റബിൾ ആർ.പി. യാദവ് എന്നിവരാണു വീരമൃത്യു വരിച്ചത്.ജവഹർ ടണലിനു സമീപം റെയിൽ ട്രാക്ക് നിർമാണത്തിനു സുരക്ഷയൊരുക്കുന്ന എസ്എസ്ബി സംഘത്തിന്റെ ക്യാന്പിനു നേർക്കാണ് ആക്രമണമുണ്ടായത്.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയിലെ കെരൻ സെക്ടറിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.
നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ജവാൻ വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയിലെ കെരൻ സെക്ടറിൽ ഇന്നലെ രാവിലെയായിരുന്നു ആക്രമണം. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.