കോൽക്കത്ത: ബംഗാളി നടി കാഞ്ചന മൊയിത്രയ്ക്കു നേരേ അർധരാത്രിയിൽ മാനഭംഗശ്രമം. മൂന്ന് മദ്യപർ തന്റെ കാർ തടയുകയും വലിച്ചുപുറത്ത് ഇറക്കി അപമര്യാദയായി പെരുമാറിയെന്നും നടി പോലീസിൽ നല്കിയ പരാതിയിൽ പറയുന്നു.
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. കോൽക്കത്ത നഗരത്തിലെ സിരിതി ക്രോസിംഗിൽ രാത്രി ഒരു മണിക്കാണ് കാർ തടഞ്ഞത്. നടിയുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടുപേർ അറസ്റ്റിലായി.