ന്യൂഡൽഹി: നടപ്പു സാന്പത്തിക വർഷത്തിൽ റെയിൽവേ ജീവനക്കാർക്ക് ഉതപാദനക്ഷമതാ ബോണസ് നൽകുന്നതിനുള്ള നിർദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. റെയിൽവേയുടെ ഉത്പാദനക്ഷമതയും കാര്യക്ഷമതയും വർദ്ധിപ്പിക്കുന്നത് ലക്ഷ്യമാക്കിയാണ് ഈ ആനുകൂല്യം.
ഗസറ്റഡ് അല്ലാത്ത ജീവനക്കാർക്ക് (ആർപിഎഫ്/ആർപിഎസ്എഫ് ഒഴികെ) 2016-17 സാന്പത്തിക വർഷത്തെ ഉത്പാദനക്ഷമതയുമായി ബന്ധപ്പിച്ചുള്ള ബോണസായി 78 ദിവസത്തെ വേതനത്തിന് തുല്യമായ തുക നൽകുന്നതിനാണ് തീരുമാനം.