വിൻഡീസിനു തോൽവി: ലങ്ക ലോകകപ്പിന്

12:11 AM Sep 21, 2017 | Deepika.com
ദുബായ്: ഓ​ള്‍ഡ് ട്രാ​ഫോ​ര്‍ഡി​ല്‍ ഇം​ഗ്ല​ണ്ടും വെ​സ്റ്റ് ഇ​ന്‍ഡീ​സും ത​മ്മി​ല്‍ ന​ട​ക്കുന്ന ഏ​ക​ദി​ന​പ​ര​മ്പ​ര​യി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ വെ​സ്റ്റ്ഇ​ന്‍ഡീ​സ് തോ​റ്റ​തോ​ടെ ശ്രീ​ല​ങ്ക​യു​ടെ 2019 ലോ​ക​ക​പ്പ് പ്ര​വേ​ശ​നം ഉ​റ​പ്പാ​യി. ഈ ​മാ​സം 30 ആ​ണ് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള ക​ട്ട് ഓ​ഫ് ഡേ​റ്റ്. ഇ​പ്പോ​ള്‍ 78 പോ​യി​ന്‍റുള്ള വെ​സ്റ്റ്ഇ​ന്‍ഡീ​സി​ന് ക​ട്ട് ഓ​ഫ് ഡേ​റ്റി​നു​ള്ളി​ല്‍ ല​ങ്ക​യു​ടെ 86 പോ​യി​ന്‍റി​നെ മ​റി​ക​ട​ക്കു​ക സാ​ധ്യ​മ​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ്രീ​ല​ങ്ക​യ്ക്ക് നേ​രി​ട്ട് പ്ര​വേ​ശ​നം സാ​ധ്യ​മാ​യ​ത്. ഓ​സ്‌​ട്രേ​ലി​യ,ബം​ഗ്ലാ​ദേ​ശ്, ഇം​ഗ്ല​ണ്ട്, ഇ​ന്ത്യ, ന്യൂ​സി​ല​ന്‍ഡ്, പാ​കി​സ്ഥാ​ന്‍, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ ടീ​മു​ക​ളാ​ണ് നി​ല​വി​ല്‍ നേ​രി​ട്ടു പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന​ത്. 1996ലെ ​ലോ​ക​ക​പ്പ് ജേ​താ​വാ​ണ് ശ്രീ​ല​ങ്ക. ഒ​രു ക​ഠി​ന പ​രീ​ക്ഷ​ണ​കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ക​ട​ന്നു പൊ​യ്‌​ക്കൊ​ണ്ടി​രു​ന്ന​ത്. അ​പ്പോ​ഴും ത​ങ്ങ​ളി​ല്‍ വി​ശ്വാ​സ​മ​ര്‍പ്പി​ച്ചി​രു​ന്ന ആ​രാ​ധ​ക​രോ​ട് എ​ന്നും ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന് ല​ങ്ക​ന്‍ ഏ​ക​ദി​ന ക്യാ​പ്റ്റ​ന്‍ ഉ​പു​ല്‍ ത​രം​ഗ പ​റ​ഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഇംഗ്ലണ്ട് ഏഴു വിക്കറ്റിനാണ് വിൻഡീസിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 42 ഓവറിൽ ഒന്പതു വിക്കറ്റ് നഷ്ടത്തിൽ 209 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇംഗ്ലണ്ട് 30.5 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 210 റൺസ് നേടി. 97 പന്തിൽ 100 റൺസ് നേടി പുറത്താകാതെ നിന്ന ഓപ്പണർ ജോണി ബിയർസ്റ്റോയാണ് മാൻ ഓഫഅ ദ മാച്ച്.