ന്യൂഡൽഹി: മനുഷ്യൻ സ്വാഭാവികമായും സസ്യഭുക്കാണെന്നും മാംസം ഭക്ഷിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്നും കേന്ദ്ര വനിത, ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി.
ആദ്യം നിങ്ങൾ മാംസം കഴിക്കും. പിന്നീട് മാംസം നിങ്ങളെ കഴിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മാംസം ഭക്ഷിക്കുന്നതിനെതിരേയുള്ള വിഷയം പ്രമേയമാക്കി മായങ്ക് ജെയിൻ സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചിത്രീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മേനക ഗാന്ധി.
മാംസം കഴിക്കുന്നതു ശരീരത്തിനു ദോഷകരമാണെന്നും മനുഷ്യൻ സസ്യഭുക്കായിരുന്നു എന്നുള്ളതും വിവിധ പഠനങ്ങൾ തെളിയിച്ചതാണ്. മനുഷ്യ ശരീരത്തിന്റെ ഓരോ ഭാഗവും സസ്യഭുക്കിന് അനുസൃതമാണ്. എന്നാൽ, മാംസ ഉപയോഗം ഉപേക്ഷിക്കാൻ മനുഷ്യൻ തയാറാകുന്നില്ല.
അതു മനുഷ്യനെ വലിയ രോഗിയാക്കി തീർക്കുമെന്ന കാര്യത്തിൽ സംശയമില്ല. മാംസ ഉപയോഗം കൊണ്ട് മരണമൊന്നും സംഭവിക്കില്ല. പക്ഷേ ഓരോ ദിവസം കഴിയുന്തോറും രോഗത്തിന് അടിപ്പെടുമെന്നും ശരീരം ക്ഷീണിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
എവിഡൻസ്- മീറ്റ് കിൽസ് എന്ന സിനിമ മാംസം കഴിക്കുന്നവർക്കെതിരേയുള്ളതല്ല. എന്നാൽ, മാംസം ഉപയോഗിക്കുന്നതിന്റെ ദൂഷ്യവശങ്ങളെ കുറിച്ചു ബോധവത്കരണം നടത്താൻ ഉതകുന്നതാണെന്നും മേനക ഗാന്ധി വ്യക്തമാക്കി.