ചെന്നൈ: ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡുകൾ സർക്കാർ ഉദ്യോഗസ്ഥർ നിർബന്ധമായി ധരിക്കണമെന്ന് തമിഴ്നാട് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ജോലി സമയത്ത് തിരിച്ചറിയൽ കാർഡുകൾ ധരിച്ചിരിക്കണമെന്ന് എംപ്ലോയീ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറി സ്വർണ പറഞ്ഞു. പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, ഏഴാം ശന്പളക്കമ്മീഷൻ ശിപാർശകൾ പൂർണമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ജീവനക്കാരും അധ്യാപകരും സമരം നടത്തിയതിനു പിന്നാലെയാണു തീരുമാനം.