കോല്‍ക്കത്ത: ഇതിഹാസതാരം സച്ചിന് തെണ്ടുല്‍ക്കറിന്റെയും മഹേന്ദ്രസിംഗ് ധോണിയുടെയും ജീവിതം ആധാരമാക്കി സൃഷ്ടിച്ച സിനിമകള്‍ വന്‍വിജയം നേടിയതിന്റെ പശ്ചാത്തലത്തില്‍ മറ്റൊരു സൂപ്പര്‍താരത്തിന്റെ ജീവിതം കൂടി അഭ്രപാളികളിലേക്ക്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ വിക്കറ്റ് വേട്ടക്കാരി ജുലാന് ഗോസ്വാമിയുടെ ജീവിതമാണ് സിനിമയാകാന്‍ പോകുന്നത്.
‘’ചക്ദാഹ എക്സ്പ്രസ് ‘’ എന്നു പേരിട്ടിരിക്കുന്ന സിനിമ, ജുലാന്റെ ജന്മനാടായ നാദിയയില്‍ നിന്നാരംഭിച്ച്, ലോര്‍ഡ്സില്‍ വനിതാ ലോകകപ്പില്‍ ഇന്ത്യ തലനാരിഴയ്ക്ക് തോല്‍വി ഏറ്റുവാങ്ങിയതു വരെയുള്ള സംഭവങ്ങളിലൂടെ കടന്നു പോകും. ഹിന്ദിയില്‍ തയാറാക്കുന്ന ചിത്രത്തിന്റെ തിരക്കഥാരചന ഉടന്‍ ആരംഭിക്കുമെന്നും അടുത്ത ഏപ്രിലില്‍ ഷൂട്ടിംഗ് തുടങ്ങുമെന്നും സംവിധായകന് സുശാന്ത ദാസ് അറിയിച്ചു. എന്നാല്‍ ജുലാന് ആയി അഭിനയിക്കുന്നത് ആരാണെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തിയിട്ടില്ല.
ജുലൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു
12:20 AM Sep 20, 2017 | Deepika.com