കൊച്ചി: രഞ്ജിട്രോഫി ക്രിക്കറ്റ് 2017 - 2018 സീസണിലേക്കുള്ള കേരള ടീമിനെ സച്ചിന് ബേബി നയിക്കും. കഴിഞ്ഞ സീസണില്‍ ടീമിനെ നയിച്ചിരുന്നത് രോഹൻ പ്രേമായിരുന്നു. കേരളത്തിന്റെ പ്രമുഖ താരങ്ങളായ സഞ്ജു സാംസണും ബേസില്‍ തമ്പിയും ടീമിലുണ്ട്. 15 അംഗ ടീമിനെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇവരെക്കൂടാതെ അഞ്ച് റിസര്‍വ് താരങ്ങളെയും പ്രഖ്യാപിച്ചിട്ടുണ്ട്. മുന്‍ ശ്രീലങ്കന്‍, ബംഗ്ലാദേശ് പരിശീലകനായ ഡേവ് വാട്മോറാണ് ടീമിന്റെ മെന്റര്‍ കോച്ച്. മുഖ്യ പരിശീലകന് മുന്‍ ഇന്ത്യന്‍ താരമായ ടിനു യോഹന്നാനാണ്.
ടീമംഗങ്ങള്‍ : സഞ്ജു സാംസണ്, രോഹന് പ്രേം, അരുണ്‍ കാര്‍ത്തിക്ക്, ജലജ് സക്സേന, അസ്ഹറുദ്ദീന് (വിക്കറ്റ് കീപ്പര്‍) , അക്ഷയ് ചന്ദ്രന്, സല്മാന് നിസാര്‍, സന്ദീപ് വാര്യര്‍, ബേസില്‍ തമ്പി, മോനിഷ്, എം.ഡി. നിധീഷ്, പി. രാഹുല്‍, വിഷ്ണു വിനോദ്, ആസിഫ്.
സ്റ്റാന്‍ഡ് ബൈസ് : ഫാബിദ് ഫാറൂഖ്, ആത്തിഫ് ബിന്‍ അഷ്റഫ്, സിജോ മോന് ജോസഫ്, അക്ഷയ് കെ.സി, ഡാരില്‍. എഫ്.
മെന്റര്‍ കോച്ച് : ഡേവ് വാട്മോര്‍, ഹെഡ് കോച്ച് : ടിനു യോഹന്നാന്, അസിസ്റ്റന്റ് കോച്ച്: മസര്‍ മൊയ്തു, ബാബു, വീഡിയോ അനലിസ്റ്റ്: രാകേഷ് മേനോന്, ഫിസിയോ: ശ്രീജിത്ത്, അഡ്മിനിസ്ട്രഷന് മാനേജര്‍ : സജി കുമാര്‍.
രഞ്ജി ടീമായി: സച്ചിന് ബേബി നയിക്കും
12:20 AM Sep 20, 2017 | Deepika.com