ഇരിങ്ങാലക്കുട: 34-ാമത് അഖില കേരള ഡോണ്‍ബോസ്കോ ബാസ്കറ്റ്ബോൾ ടൂർണമെന്റ് 22 മുതൽ 25 വരെ ഡോണ്‍ ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 24 ഓളം പ്രശസ്ത ടീമുകൾ മത്സരത്തിൽ മാറ്റുരയ്ക്കും.
22-ന് രണ്ടിന് ഡോണ്‍ബോസ്കോ ഇൻഡോർ സ്റ്റേഡിയത്തിൽ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗീസ് ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. ഡോണ്‍ബോസ്കോ സ്കൂൾ റെക്ടർ ഫാ. മാനുവൽ മേവട അധ്യക്ഷത വഹിക്കും. 25നു സമാപിക്കും.
ഡോണ്‍ബോസ്കോ ബാസ്കറ്റ് 22 മുതൽ
12:20 AM Sep 20, 2017 | Deepika.com