ന്യൂഡൽഹി: ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ക്ലീൻ ചിറ്റ് നൽകിയ വൈ.സി. മോദി ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) തലവൻ. ഒക്ടോബറിൽ ശരത്കുമാർ വിരമിക്കുന്ന ഒഴിവിലാണ് വൈ.സി. മോദി ചുമതലയേറ്റെടുക്കുന്നത്. 2021 മേയ് 31 വരെ ഇദ്ദേഹം എൻഐഎ തലവനായി തുടരും.
2002ലെ ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ തലൻ വൈ.സി. മോദിയായിരുന്നു. കലാപവുമായി ബന്ധപ്പെട്ട ഗുൽബർഗ് സൊസൈറ്റ്, നരോദ പാട്യ, നരോദ ഗാം തുടങ്ങിയ കേസുകളാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷിച്ചത്.
1984 ബാച്ച് ആസാം-മേഘാലയ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനാണ് വൈ.സി. മോദി. സിബിഐ സ്പെഷൽ ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.