ജമ്മു: ജമ്മു ജില്ലയിലെ ആർണിയ സെക്ടറിൽ ഇന്നലെയും പാക്കിസ്ഥാൻ ഷെല്ലാക്രമണം നടത്തി. തുടർച്ചയായി ആറാം ദിവസമാണു പാക്കിസ്ഥാൻ ആർണിയയിൽ ആക്രമണം നടത്തുന്നത്. ബിഎസ്എഫ് ജവാന്മാർ പാക് ആക്രമണത്തിനു ശക്തമായ തിരിച്ചടി നല്കി. ഞായറാഴ്ച രാത്രി ഒന്പതിന് ആരംഭിച്ച് പാക് ആക്രമണം തിങ്കളാഴ്ച വെളുപ്പിന് 5.30 വരെ നീണ്ടു.