ബംഗളൂരു: കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന എഐസിസി സെക്രട്ടറി ഖമറുൾ ഇസ്ലാം(69) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. കർണാടകയിലെ മുൻ മന്ത്രിയും സിറ്റിംഗ് എംഎൽഎയുമായിരുന്നു. കാലബുർഗി നോർത്ത് മണ്ഡലത്തിൽനിന്ന് ആറു തവണ നിയമസഭാംഗമായ ഖമറുൾ ഇസ്ലാം ഒരു തവണ ലോക്സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായിരുന്നു.