ന്യൂഡൽഹി: തമിഴ്നാട് രാഷ്ട്രീയത്തിൽ കാറുംകോളും നിറയുന്നതിനിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദുമായി ഗവർണർ സി. വിദ്യാസാഗർ റാവു കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതിഗതികൾ ഗവർണർ രാഷ്ട്രപതിയെ ധരിപ്പിച്ചു. വിമതസ്വരം പ്രകടിപ്പിച്ച 18 എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതിനു പിന്നാലെ ഗവർണർ ഡൽഹിയിലേക്കു തിരിക്കുകയായിരുന്നു.
പളനിസ്വാമി സർക്കാർ വിശ്വാസവോട്ട് തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണു കൂടിക്കാഴ്ച. വിശ്വാസവോട്ടിനായി പ്രതിപക്ഷവും അണ്ണാ ഡിഎംകെയിലെ ദിനകരൻ വിഭാഗവും സമ്മർദ്ദം തുടരുകയാണ്.
പളനിസ്വാമി സർക്കാർ വിശ്വാസവോട്ട് തേടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണു കൂടിക്കാഴ്ച. വിശ്വാസവോട്ടിനായി പ്രതിപക്ഷവും അണ്ണാ ഡിഎംകെയിലെ ദിനകരൻ വിഭാഗവും സമ്മർദ്ദം തുടരുകയാണ്.