കുദൽ: കോൺഗ്രസ് നേതൃത്വം അനീതി കാട്ടിയെന്നു മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ നാരായൺ റാണെ. കോൺഗ്രസ് വിടുമെന്നു സൂചന നല്കിയ റാണെ,പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തന്റെ അനുയായികൾ സമർഥ് വികാസ് പാനൽ എന്ന സംഘടനയുടെ പേരിൽ മത്സരിക്കുമെന്നും പറഞ്ഞു. മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ അശോക് ചവാനും എഐസിസി ജനറൽ സെക്രട്ടറി മോഹൻ പ്രകാശിനുമെതിരേ രൂക്ഷ വിമർശനമാണു റാണെ നടത്തിയത്.