സിന്ധുവിൽനിന്നു മികച്ച വിജയങ്ങളുണ്ടാവും: ഗോപിചന്ദ്
11:56 PM Sep 18, 2017 | Deepika.com
കൊച്ചി: കൊറിയ ഓപ്പണ്‍ സീരിസ് കിരീടം സ്വന്തമാക്കിയ പി.വി. സിന്ധുവിൽനിന്ന് ഇനിയും മികച്ച വിജയങ്ങൾ ഉണ്ടാകുമെന്നു സിന്ധുവിന്റെയും ഇന്ത്യൻ സീനിയർ ടീമിന്റെയും മുഖ്യ പരിശീലകനായ പുല്ലേല ഗോപിചന്ദ്. സിന്ധുവും നൊസോമി ഒകുഹാരയും തമ്മിലുള്ള മത്സരം കടുത്തതും മികച്ചതുമായിരുന്നു. ഇരുവരും മികച്ച പോരാട്ടമാണു കാഴ്ചവച്ചത്. ലോക ബാഡ്മിന്റണ്‍ ഫൈനലിന്റെ തനിയാവർത്തനമായിരുന്ന മത്സരത്തിൽ ഫലം സിന്ധുവിന് അനുകൂലമാകുകയായിരുന്നു. കഴിഞ്ഞ തവണത്തെ മത്സരത്തിൽനിന്നു പിഴവുകൾ തിരുത്തി മുന്നോട്ടു പോകാൻ സിന്ധുവിനു സാധിച്ചതായും അദ്ദേഹം പറഞ്ഞു.