സ്റ്റോക്ക്പോര്‍ട്ട് (യുകെ): മദ്യപിച്ച് വാഹനമോടിച്ചതിന് മുന്‍ ഇംഗ്ലണ്ട് ഫുട്ബോള്‍ ക്യാപ്റ്റന്‍ വെയ്ന്‍ റൂണിക്ക് ഡ്രൈവിംഗ് വിലക്ക്. രണ്ടു വര്‍ഷത്തേക്കാണ് വിലക്ക്. ഇതിനു പുറമേ 100 മണിക്കൂര്‍ ശമ്പളമില്ലാതെ സാമൂഹികസേവനം ചെയ്യുകയും വേണം.
സെപ്റ്റംബര്‍ ഒന്നിനാണ് റൂണി ഒരു ഫോക്സ്വാഗന് ബീറ്റിലില്‍ ഗര്‍ഭിണിയായ ഭാര്യയും മൂന്നുമക്കളുമൊത്ത് കറങ്ങാനിറങ്ങിയത്. പോലീസ് ചെക്കിംഗില്‍ റൂണിക്കെതിരെ കേസെടുക്കുകയായിരുന്നു. സ്റ്റോക്ക്പോര്‍ട്ട് മജിസ്ട്രേറ്റ് കോര്‍ട്ടില്‍ ഇന്നലെ നടന്ന വിചാരണയ്ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. നിയമം ലംഘിച്ചതിനും ദുര്‍മാതൃക കാണിച്ചതിനും താരം കോടതി വിചാരണയ്ക്കുശേഷം ഒരു പ്രസ്താവനയിലൂടെ പൊതുജനങ്ങളോട് മാപ്പപേക്ഷിച്ചു. കോടതിയുടെ ശിക്ഷ അംഗീകരിക്കുന്നതായും സാമൂഹിക സേവനത്തിനു ലഭിച്ച അവസരം നന്നായി വി നിയോഗിക്കുമെന്നും റൂണി പറഞ്ഞു. ഇപ്പോള്‍ എവര്ട്ടണ് ക്ലബ്ബിലെ ഫോര്‍വേഡാണ് താരം.
റൂണിക്ക് രണ്ടു വർഷത്തേക്ക് ഡ്രൈവിംഗ് വിലക്ക്
11:56 PM Sep 18, 2017 | Deepika.com