ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണസംഘം എഴുത്തുകാരൻ വിക്രം സന്പത്തിന്റെ മൊഴി രേഖപ്പെടുത്തി. ലണ്ടനിൽനിന്ന് മടങ്ങിയെത്തി രണ്ടു ദിവസത്തിനുശേഷം വീട്ടിലെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ തന്റെ മൊഴി ശേഖരിച്ചതായി സന്പത്ത് വെളിപ്പെടുത്തി.
ഗൗരി ലങ്കേഷ് തന്നെ വിമർശിച്ച് ലേഖനങ്ങൾ എഴുതിയതു കൊണ്ടാവാം അന്വേഷണ സംഘം മൊഴിയെടുത്തതെന്നും സന്പത്ത് പറഞ്ഞു. 2015 ലെ അവാർഡ് വാപ്പസി കാന്പെയിനുമായി ബന്ധപ്പെട്ട് സന്പത്തിനെ വിമർശിച്ച് ഗൗരി ലങ്കേഷ് പത്രികയിലും ഇംഗ്ലീഷ് പത്രങ്ങളിലും ഗൗരി ലങ്കേഷ് ലേഖനം എഴുതിയിരുന്നു.