മുസാഫർനഗർ: യുപിയിൽ കൊടും ക്രിമിനൽ പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ജാൻ മുഹമ്മദ് ആണു ഖട്ടൗലി പട്ടണത്തിൽ കൊല്ലപ്പെട്ടത്. തലയ്ക്ക് 12,000 രൂപ വിലയിട്ടിരുന്ന ഇയാൾ നിരവധി കൊലപാതക, മോഷണക്കേസുകളിൽ പ്രതിയാണ്. കോൺസ്റ്റബിൾ സോഹൻബീറിനു പരിക്കേറ്റു.