ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 67-ാം ജന്മദിനത്തിൽ സർദാർ വല്ലഭ്ഭായി പട്ടേലിനോടും ബി.ആർ. അംബേദ്കറോടും നരേന്ദ്ര മോദിയെ ഉപമിച്ച് ബിജെപി അധ്യക്ഷൻ അമിത് ഷാ. രാജ്യാതിർത്തിയുടെയും സാമൂഹിക സമത്വത്തിന്റെയും ഏകീകരണം സാധ്യമാക്കിയ ഇവർക്കു പിന്നാലെ സാന്പത്തിക സമത്വത്തിലേക്കു രാജ്യത്തെ നയിക്കാനാണ് മോദി പരിശ്രമിക്കുന്നത്.
കള്ളപ്പണത്തിനെതിരേ മോദി ശക്തമായ നിലപാടെടുത്തപ്പോൾ മധ്യവർഗത്തിന് അവരുടെ ജീവിതത്തിൽ മൂല്യം കൈവന്നുവന്ന തോന്നലുണ്ടായി. ജൻധൻ യോജനയും ജിഎസ്ടിയും സാന്പത്തിക സമത്വത്തിലേക്കുള്ള പ്രധാനമന്ത്രിയുടെ നടപടികളുടെ ഭാഗമാണെന്നും മോദിക്ക് ജന്മദിനാശംസകൾനേർന്നുകൊണ്ട് അമിത് ഷാ തന്റെ ബ്ലോഗിൽ കുറിച്ചു.