കത്തിഹാർ: ബിഹാറിലെ കത്തിഹാറിനു സമീപം ഗുഡ്സ് ട്രെയിനിനു തീപിടിച്ച് ഒരാൾ മരിച്ചു. ഗുഡ്സ് ട്രെയിനിന്റെ തുറന്ന ബോഗിയിൽ മണ്ണുമാന്തി യന്ത്രവുമായി പോകവേ വൈദ്യുത ലൈനിൽ തട്ടിയായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രത്തിൽ ഇരിക്കുകയായിരുന്ന ഡ്രൈവർ ഷോക്കേറ്റു മരിച്ചു. മണ്ണുമാന്തി യന്ത്രത്തിന്റെ മുകൾഭാഗം വൈദ്യുത ലൈനിൽ തട്ടിയതിനെത്തുടർന്നു തീപിടിക്കുകയായിരുന്നു. സംഭവത്തിൽ റെയിൽവേ അധികൃതർ അന്വേഷണം ആരംഭിച്ചു.