പത്തനംതിട്ട: സംസ്ഥാന സബ് ജൂണിയര്‍ (അണ്ടര്‍-15) ചെസ് മത്സരത്തില്‍ ഓപ്പണ്‍ വിഭാഗത്തില്‍ കോഴിക്കോടിന്റെ ടി.എം.അഭിഷേക് എട്ടില്‍ ഏഴു പോയിന്റ് നേടി ചാമ്പ്യനായി. ആറു പോയിന്റ് വീതം നേടിയ എസ്.നിത്യന് (തിരുവനന്തപുരം) റോഷന് ഹരി (കണ്ണൂര്‍) വിഷ്ണു മേനോന് (തിരുവനന്തപുരം) എന്നിവര്‍ രണ്ടു മുതല്‍ നാലുവരെ സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ തൃശൂരിന്റെ രാജശ്രീ രാജീവ് ആറില്‍ അഞ്ചര പോയിന്റ് നേടി ചാമ്പ്യനായി. നാലര പോയിന്റ് വീതം നേടിയ ടി.എം. അഖില (കോഴിക്കോട്) നന്ദന പി.വിനോദ് (കണ്ണൂര്‍) ലക്ഷ്മി അക്ഷരരാജ് (എറണാകുളം) എന്നിവര്‍ രണ്ടു മുതല്‍ നാലുവരെ സ്ഥാനങ്ങള്‍ക്ക് അര്‍ഹരായി.
അഭിഷേക് ചാന്പ്യൻ
11:44 PM Sep 17, 2017 | Deepika.com