കൊച്ചി: കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ച ലോക സീനിയർ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിന്റെ 35 വയസിന് മുകളിലുള്ളവരുടെ ഡബിൾസിൽ മലയാളി ജോടികളായ സനേവ് തോമസ്-രൂപേഷ് കുമാർ സഖ്യത്തിന് കിരീടം. ഫൈനലിൽ വി. ദിജു-ജെബിഎസ് വിദ്യാധർ സഖ്യത്തെ 21-12, 21-17 നാണ് സനേവ്-രൂപേഷ് സഖ്യം കീഴടക്കിയത്.
സ്വന്തം തട്ടകത്തിൽ, സീനിയർ ചാമ്പ്യൻഷിപ്പിന്റെ ചരിത്രത്തിലെ റിക്കാർഡ് മെഡൽവേട്ട നടത്തിയ ഇന്ത്യൻ താരങ്ങൾ ഒരു സ്വർണവും നാലു വെള്ളിയും 16 വെങ്കലവുമടക്കം 21 മെഡലുകളാണു വാരിക്കൂട്ടിയത്.
സനേവ്-രൂപേഷ് സഖ്യത്തിനു കിരീടം
11:44 PM Sep 17, 2017 | Deepika.com