ലണ്ടൻ: പാർസൺസ് ഗ്രീൻ ഭൂഗർഭ മെട്രോ റെയിൽ സ്റ്റേഷനിലെ സ്ഫോടനത്തിൽ ഒരാൾകൂടി അറസ്റ്റിലായി. ഇരുപത്തിയൊന്നുകാരനെ പടിഞ്ഞാറൻ ലണ്ടനിലെ ഹൻസ്ലോയിൽനിന്ന് സ്കോട്ലൻഡ് യാർഡിന്റെ തീവ്രവാദവിരുദ്ധ വിഭാഗമാണ് അറസ്റ്റ് ചെയ്തത്.
നേരത്തേ അറസ്റ്റിലായ പതിനെട്ടുകാരനെയും ഇയാളെയും സൗത്ത് ലണ്ടൻ പോലീസ് സ്റ്റേഷനിലെത്തിച്ചു ചോദ്യംചെയ്യുകയാണ്. ഇരുവരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടില്ല. ഭീകരാക്രമണത്തിനു പിന്നിൽ ഒന്നിലേറെപ്പേർ ഉണ്ടെന്നു വ്യക്തമായെന്ന് ആഭ്യന്തര സെക്രട്ടറി ആംബർ റഡ് പറഞ്ഞു.