ഗാസാ സിറ്റി: പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് നേതൃത്വം നൽകുന്ന ഫത്തായുമായുള്ള ശത്രുത അവസാനിപ്പിക്കാമെന്നും ഇതിനു മുന്നോടിയായി ഗാസയിൽ തെരഞ്ഞെടുപ്പു നടത്താമെന്നും ഹമാസ് വ്യക്തമാക്കി. ഗാസ ഭരണകൂടത്തെ പിരിച്ചുവിട്ടെന്ന് അറിയിച്ച ഹമാസ് അനുരഞ്ജന സർക്കാരിനു ഭരണം കൈമാറുമെന്നും അറിയിച്ചു. ഒരു ദശകത്തിനു മുന്പാണ് ഗാസയിൽ തെരഞ്ഞെടുപ്പു നടന്നത്.
2006ലെ പ്രസ്തുത തെരഞ്ഞെടുപ്പിൽ ഗാസയിൽ പിടിമുറുക്കിയ ഹമാസ് ഫത്താ വിഭാഗവുമായി നിരന്തരം ഏറ്റുമുട്ടുകയും 2007ൽ ഫത്തായെ മേഖലയിൽനിന്നു തുരത്തുകയും ചെയ്തു. ഹമാസ് പ്രധാനമന്ത്രിയെ പലസ്തീൻ പ്രസിഡന്റ് മഹമൂദ് അബ്ബാസ് ഡിസ്മിസ് ചെയ്തെങ്കിലും അതു വകവയ്ക്കാതെ അവർ ഭരണം തുടരുകയായിരുന്നു.