ഖോസ്റ്റ്: അഫ്ഗാനിസ്ഥാനിലെ ഖോസ്റ്റ് പട്ടണത്തിൽ മൊബൈൽ ഫോൺ മാർക്കറ്റിലുണ്ടായ സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. മൊബൈലുകളിൽ വീഡിയോയും സംഗീതവും ഡൗൺലോഡ് ചെയ്യാൻ നിരവധി പേർ എത്തിയിരുന്ന മാർക്കറ്റിലാണ് വിദൂര നിയന്ത്രിത സംവിധാനം ഉപയോഗിച്ച് അക്രമികൾ സ്ഫോടനം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.