ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്തു. ഇന്നലെ പതിനൊന്നോടെ ലെജിസ്ലേറ്റീവ് ബിൽഡിംഗിലെ തിലക് ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിൽ ചെയർമാൻ രമേശ് യാദവ് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ തുടങ്ങിയവരും ഇന്നലെ സത്യപ്രതിജ്ഞചെയ്തു. 11നു നടന്ന തെരഞ്ഞെടുപ്പിൽ മൂവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.
ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ, ദിനേശ് ശർമ തുടങ്ങിയവരും ഇന്നലെ സത്യപ്രതിജ്ഞചെയ്തു. 11നു നടന്ന തെരഞ്ഞെടുപ്പിൽ മൂവരും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.