ന്യൂയോർക്ക്: ബീറ്റിൽസ് സംഗീത ഗ്രൂപ്പിലെ ഗിത്താറിസ്റ്റ് ജോർജ് ഹാരിസന്റെ സിത്താർ ലേലത്തിന്. ബീറ്റിൽസിന്റെ നോർവീജിയൻ വുഡ് എന്ന ഗാനത്തിനായി ഹാരിസൻ ഉപയോഗിച്ച സിത്താർ അദ്ദേഹം പിന്നീടു സുഹൃത്തായ ജോർജ് ഡ്രുമണ്ടിനു സമ്മാനിക്കുകയായിരുന്നു.
1965 ഒക്ടോബറിലാണ് നോർവീജിയൻ വുഡ് റിക്കാർഡ് ചെയ്യപ്പെട്ടത്. റോക്ക് സംഗീതത്തിൽ ആദ്യമായി സിത്താർ ഉപയോഗിച്ചത് ഈ ഗാനത്തിനായിരുന്നു. രാഗാ-റോക്ക് എന്നൊരു സംഗീതവിഭാഗം ഇതിനെത്തുടർന്ന് ഉണ്ടായെങ്കിലും അല്പായുസായിരുന്നു.
സിത്താർ വായിക്കാൻ തനിക്കറിയില്ലായിരുന്നുവെന്നു നോർവീജിയൻ വുഡിന്റെ റിക്കാർഡിംഗിനു ശേഷം ഹാരിസൻ പറഞ്ഞു. അടുത്ത വർഷം ഹാരിസൻ ഇന്ത്യയിലെത്തി സിത്താർ മാന്ത്രികൻ പണ്ഡിറ്റ് രവിശങ്കറിന്റെ ശിഷ്യനായി. കോൽക്കത്തയിൽ നിർമിക്കപ്പെട്ട സിത്താറിന്റെ ലേലം 28നാണ്. 50,000 ഡോളറിലാണ് വില തുടങ്ങുന്നത്.