ബാഗ്ദാദ്: സ്വതന്ത്ര കുർദ് രാഷ്ട്രത്തിനായി 25ന് ഹിതപരിശോധന നടത്താനുള്ള പ്രമേയം ഇറാക്കിലെ കുർദ് പാർലമെന്റ് പാസാക്കി. വടക്കുള്ള കുർദ് മേഖലയ്ക്കു സ്വാതന്ത്ര്യം നല്കാൻ ഇറാക്കിനു താത്പര്യമില്ല. ഭാഗിക സ്വയംഭരണാവകാശം ഇപ്പോൾ നല്കിയിട്ടുണ്ട്.
സ്വതന്ത്ര കുർദിസ്ഥാനു പിന്തുണ നല്കുന്ന അമേരിക്ക, ഇപ്പോൾ ഹിതപരിശോധന നടത്തുന്നതിനെ എതിർത്തു രംഗത്തുവന്നു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരായ പോരാട്ടത്തിനു ഹിതപരിശോധന ഹാനികരമാകുമെന്നാണ് അമേരിക്കയുടെ അഭിപ്രായം.